ഗാന്ധി വധിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ഒന്നാന്തരം ആർ എസ് എസുകാരനാകുമായിരുന്നുവെന്ന് ഗോപാലകൃഷ്ണൻ; പിന്നെന്തിനാണ് കൊന്നതെന്ന് അഭിലാഷ്

ഗാന്ധി ഘാതകനായ ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ച ബിജെപി സ്ഥാനാർഥി പ്രഗ്യാ സിംഗിന്റെ പരാമർശം സംബന്ധിച്ച ചർച്ചയിൽ പരസ്പരം പോരടിച്ച് റിപ്പോർട്ടർ ചാനൽ അവതാരകൻ അഭിലാഷും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും. ഗാന്ധി വധത്തിൽ ആർ എസ് എസിന്റെ പരോക്ഷ ഇടപെടൽ ചൂണ്ടിക്കാണിക്കുകയായിരുന്നു അഭിലാഷ്. എന്നാൽ ഇതിനെ വിചിത്ര ന്യായങ്ങൾ ഉന്നയിച്ചാണ് ഗോപാലകൃഷ്ണൻ പ്രതിരോധിക്കാൻ ശ്രമിച്ചത്.

ഗോഡ്‌സെ വെടിവെച്ചു കൊന്നില്ലായിരുന്നുവെങ്കിൽ ഗാന്ധിജി ഒന്നാന്തരം ആർ എസ് എസുകാരനായി മാറുമായിരുന്നുവെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. പിന്നെന്തിനാണ് നിങ്ങൾ ഗാന്ധിജിയെ കൊന്നത് എന്ന് ചോദിച്ച് അഭിലാഷ് തിരിച്ചടിച്ചു.

സർദാർ വല്ലഭായി പട്ടേൽ ആർ എസ് എസിനെ അംഗീകരിച്ച നേതാവാണെന്ന് ഗോപാലൃഷ്ണൻ പറഞ്ഞു. എന്നാൽ പട്ടേൽ ആർ എസ് എസിനെ അംഗീകരിച്ചുവെന്നത് ചരിത്ര വസ്തുതയല്ലെന്ന് അഭിലാഷ് ചൂണ്ടിക്കാട്ടി. ഗോഡ്‌സെക്ക് ആർ എസ് എസുമായി ബന്ധമുണ്ടെന്ന് പറഞ്ഞ രാഹുൽ ഇപ്പോൾ കോടതി കയറിയിറങ്ങുകയാണെന്നും അതുപോലെ നിങ്ങളും കോടതി കയറേണ്ടി വരുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

കോടതി, കേസ് എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാൻ നോക്കേണ്ടെന്നായിരുന്നു അഭിലാഷിന്റെ മറുപടി. 25 മിനിറ്റ് നേരമാണ് ഇരുവരും തമ്മിൽ വിഷയത്തിൽ തർക്കിച്ചത്. ഇതിന്റെ വീഡിയോ കാണാം

https://www.facebook.com/reporterlive/videos/437756917001511/



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *