പറയൂ ശ്രീമതി ശോഭാ സുരേന്ദ്രൻ, എന്താണ് കൺകറന്റ് ലിസ്റ്റ്, റഹീമിന്റെ ചോദ്യം; ചർച്ച അവസാനിപ്പിക്കുകയാണെന്ന് ശോഭാ സുരേന്ദ്രനും

  • 347
    Shares

റിപ്പോർട്ടർ ചാനൽ ചർച്ചക്കിടെ കൺകറന്റ് ലിസ്റ്റിൽ പെട്ടു കുടുങ്ങി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വനിതാ മതിലുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ശോഭാ സുരേന്ദ്രൻ തന്നെ കൺകറന്റ് ലിസ്റ്റ് എന്ന വിഷയം ഉയർത്തിയത്. എന്നാൽ പറയൂ, എന്താണ് കൺകറന്റ് ലിസ്റ്റ് എന്ന റഹീമിന്റെ ചോദ്യത്തിൽ പകച്ചുപോയ ശോഭാ ചർച്ച അവസാനിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ആളുകളെ ചിരിപ്പിച്ച് പ്രചരിക്കുകയും ചെയ്തു.

വനിതാ മതിലുമായി ബന്ധപ്പെട്ട ചർച്ചയിലാണ് കൺകറന്റ് വിഷയം ഉയർന്നുവന്നത്. എന്തുകൊണ്ടാണ് പത്തനംതിട്ടയിലെ പ്രവർത്തകർ പോലും പ്രധാനമന്ത്രിയോട് വിഷയം ചോദിക്കാത്തത് എന്നായിരുന്നു അവതാരകൻ അഭിലാഷ് ശോഭാ സുരേന്ദ്രനോട് ചോദിച്ചത്. എന്നാൽ അഭിലാഷിന് അത് മനസ്സിലാകില്ലെന്നും ബിജെപിയെ താറടിക്കാനുമാണ് ശ്രമമെന്നും ശോഭ സുരേന്ദ്രൻ ഒഴികഴിവ് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു

അഭിലാഷ് ചോദ്യം വീണ്ടും ആവർത്തിച്ചതോടെ ബിജെപി പ്രവർത്തകർ അത്യാവശ്യം തലയ്ക്ക് അകത്ത് ആൾത്താമസമുള്ളവരാണെന്നും കേരളത്തിന്റെ കൺകറന്റ് ലിസ്റ്റിലുള്ള സംഭവമാണെന്ന് അവർക്ക് അറിയാമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. അവതാരകനും പാനലിലുണ്ടായിരുന്ന റഹീമിനും ഇത് കേട്ട് ചിരിയടക്കാനായില്ല. കേരളത്തിന് കൺകറന്റ് ലിസ്റ്റ് എന്ന് പറയുന്ന ഒന്നില്ലെന്ന് അഭിലാഷ് ഓർമിപ്പിച്ചെങ്കിലും ശോഭാ സുരേന്ദ്രൻ ഒന്നും കേൾക്കാതെ തന്റെ വായ്ത്താരി തുടരുകയായിരുന്നു

ഇതിനിടെയാണ് ശോഭാ സുരേന്ദ്രനോട് എന്താണ് കൺകറന്റ് ലിസ്റ്റ് എന്ന് റഹീം ചോദിച്ചത്. പിണറായിയോട് പോയി ചോദിക്കാനായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. തനിക്ക് അറിയില്ല, എന്താണ് കൺകറന്റ് ലിസ്റ്റ് എന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു തരൂ എന്ന് പറഞ്ഞതോടെ താൻ ചർച്ച നിര്ത്തുകയാണെന്ന് പറഞ്ഞ് ഇവർ രക്ഷപ്പെടുകയായിരുന്നു

പാർലമെന്റുകളും സംസ്ഥാന നിയമസഭകളും സമാന്തരമായി നിയമമാക്കുന്ന പട്ടികയാണ് കൺകറന്റ് ലിസ്റ്റ്. ശബരിമല വിഷയം യഥാർഥത്തിൽ കൺകറന്റ് ലിസ്റ്റിലുള്ള വിഷയമല്ല.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *