ശബരിമലയിൽ എത്തിയ രേഷ്മയെയും ഷനിലയെയും വീണ്ടും തിരിച്ചയച്ചു; വലിയ പ്രതിഷേധമുണ്ടാകാൻ സാധ്യതയെന്ന് പോലീസ്

Loading...
  • 11
    Shares

ശബരിമല ദർശനത്തിനായി ഇന്ന് വീണ്ടുമെത്തിയ കണ്ണൂർ സ്വദേശികളായ രേഷ്മ, ഷനില എന്നീ യുവതികളെ പോലീസ് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം ദർശനം നടത്താനാകാതെ മടങ്ങിയ സാഹചര്യത്തിലാണ് രേഷ്മയും ഷനിലയും ഇന്ന് വീണ്ടുമെത്തിയത്. പുലർച്ചെ നിലയ്ക്കലിൽ എത്തിയ ഇവർ പോലീസിനെ കാണുകയും അവസരമൊരുക്കണമെന്ന് അറിയിക്കുകയുമായിരുന്നു.

കൺട്രോൾ റൂമിൽ വെച്ച് അരമണിക്കൂറോളം നേരം ചർച്ച നടത്തിയ ശേഷമാണ് പോലീസ് ഇവരെ മടക്കി അയച്ചത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആറ് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് ദർശനത്തിന് എത്തിയത്. വലിയ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസ് ഇവരെ മടക്കി അയച്ചത്.

പോലീസ് വാക്കുപാലിച്ചില്ലെന്ന് ഫേസ്ബുക്ക് കൂട്ടായ്മ പറയുന്നു. ഉന്നത രാഷ്ട്രീയ നേതാക്കൾ അടക്കം സുരക്ഷ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പോലീസ് പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *