പനമരം ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ കടത്തിയ റവന്യു ഉദ്യോഗസ്ഥർ പിടിയിൽ

  • 6
    Shares

പ്രളയക്കെടുതിയിൽ അകപ്പെട്ട ജനങ്ങളെ മാറ്റിപ്പാർപ്പിച്ച പനമരത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ലഭിച്ച സഹായ വസ്തുകൾ റവന്യു ഉദ്യോഗസ്ഥർ കടത്തി. ക്യാമ്പിലേക്ക് എത്തിയ വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിനുകൾ അടക്കമുള്ള വസ്തുക്കൾ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥർ പിടിയിലായി.

വില്ലേജ് ഓഫീസ് ജീവനക്കാരായ സനീഷ് തോമസ്, ദിനേശ് എന്നിവരെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. ക്യാമ്പിൽ നിന്ന് സാധനങ്ങൾ കുറഞ്ഞുവരുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ക്യാമ്പിനുള്ള ആളുകൾ ഇവരെ നിരീക്ഷിക്കുകയായിരുന്നു. അരിയടക്കമുള്ള സാധനങ്ങൾ ക്യാമ്പിൽ നിന്ന് കുറഞ്ഞുവന്നിരുന്നു. രണ്ട് കാറുകളിലായാണ് ഇവർ സാധനങ്ങൾ കടത്താൻ ശ്രമിച്ചത്. പോലീസ് രണ്ട് പേരെയും അറസ്റ്റ് ചെയ്തു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *