റിമി ടോമി വിവാഹ മോചനത്തിന്; കോടതിയെ സമീപിച്ചു
ഗായിക റിമി ടോമി വിവാഹ മോചനത്തിന് ഒരുങ്ങുന്നു. ഭർത്താവ് റോയ്സിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് റിമി എറണാകുളം കുടുംബകോടതിയിൽ ഹർജി നൽകി. ഉഭയസമ്മത പ്രകാരമാണ് ഹർജി.
ഒന്നിച്ച് ജീവിക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ വിവാഹമോചനം അനുവദിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. 2008ലാണ് റോയ്സുമായി റിമി ടോമി വിവാഹിതയായത്.