കേരളത്തിലും ചാവേറാക്രമണത്തിന് പദ്ധതിയിട്ടു, നിർദേശിച്ചത് ഐഎസിൽ ചേർന്ന മലയാളികളെന്നും റിയാസ് അബൂബക്കർ

പുതുവർഷ ദിനത്തിൽ കേരളത്തിലും ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എൻ ഐ എ കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കർ. കേരളത്തിൽ നിന്നും ഐ എസിൽ പോയവരാണ് സംസ്ഥാനത്ത് ചാവേറാക്രമണം നടത്തി കൂട്ടക്കൊലപതാകം നടത്താൻ നിർദേശം നൽകിയത്. കൊച്ചി അടക്കം വിദേശികൾ എത്തിച്ചേരുന്ന നഗരങ്ങളെയാണ് ലക്ഷ്യം വെച്ചത്. എന്നാൽ ഒപ്പമുണ്ടായിരുന്നവർ നിരുത്സാഹപ്പെടുത്തിയെന്നും റിയാസ് വ്യക്തമാക്കി

പിന്തുണ ലഭിച്ചില്ലെങ്കിലും ആക്രമണത്തിനായുള്ള ഒരുക്കങ്ങൾ റിയാസ് നടത്തി വരികയായിരുന്നു. ഇതിനിനിടയിലാണ് എൻ ഐ എ റിയാസിനെ അറസ്റ്റ് ചെയ്തത്. റിയാസിനെ ഇന്ന് എൻ ഐ എ കോടതിയിൽ ഹാജരാക്കും. പാലക്കാട് സ്വദേശിയായ റിയാസിനൊപ്പം കാസർകോട് സ്വദേശികളായ രണ്ട് പേരെ കൂടി എൻ ഐ എ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്

ശ്രീലങ്കയിൽ സ്‌ഫോടനം നടത്തിയ സഹ്രാൻ ഹാഷിമിന്റെ അനുയായികളാണ് റിയാസും കസ്റ്റഡിലുള്ള മറ്റ് രണ്ട് പേരും. സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഐഎസിലേക്ക് ആളെ കയറ്റി വിട്ടതിൽ ഇവർക്ക് നേരിട്ട് ബന്ധമുണ്ട്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *