കൊരട്ടിയിലും ഇരുമ്പനത്തും എടിഎം തകർത്ത് ലക്ഷങ്ങൾ കവർന്നത് മൂന്നംഗ സംഘം

  • 6
    Shares

തൃശ്ശൂർ കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും എടിഎം തകർത്ത് ലക്ഷങ്ങൾ കവർന്നത് മൂന്നംഗ സംഘം. പിക്കപ്പ് വാനിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

പുലർച്ചെ മൂന്ന് മണിക്ക് ഇരുമ്പനത്തും മൂന്നരയോടെ കൊരട്ടിയിലുമാണ് മോഷണം നടത്തിയത്. ഇരുമ്പനത്ത് എസ്ബിഐ എടിഎം കൗണ്ടറിലേക്ക് പ്രവേശിച്ച ശേഷം കാമറ സ്േ്രപ പെയിന്റ് അടിച്ച് മറച്ചു. തുടർന്ന് വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ തകർക്കുകയും പണം കവരുകയുമായിരുന്നു

ഇതേ രീതിയാണ് കൊരട്ടിയിലും പ്രയോഗിച്ചത്. ഇരുമ്പനത്ത് നിന്ന് 25 ലക്ഷവും കൊരട്ടിയിൽ നിന്ന് 10 ലക്ഷം രൂപയുമാണ് കവർന്നത്. കോട്ടയം കുറുവിലങ്ങാടും വെമ്പള്ളിയിലും ഇവർ മോഷണശ്രമം നടത്തിയെങ്കിലും ഇവിടെ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *