ആലുവയിൽ വൻ കവർച്ച; വീട് കുത്തിത്തുറന്ന് ഡിജിറ്റൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 30 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു

ആലുവ സെമിനാരിപ്പടി ജിസിഡിഎ റോഡിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. പുന്നൂട്ടിൽ വീട്ടിൽ ജോർജ് മാത്യൂസിന്റെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ അടക്കം 30 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ കവർന്നു. ഡിജിറ്റൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് മോഷ്ടിച്ചത്.

65,000 രൂപ വിലവരുന്ന യു എസ് ഡോളർ, 800 പൗണ്ട്, 40 പവൻ സ്വർണം, 20 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ അടക്കമാണ് കവർച്ച. ഇന്നലെ വൈകുന്നേരം ആറ് മണിക്കും രാത്രി 11.30നും ഇടയിലാണ് മോഷണം നടന്നത്. കുടുംബത്തോടൊപ്പം പുറത്തുപോയ ജോർജ് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *