ബിജെപി നേതാവിനൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങിയ വിമത എംഎൽഎ റോഷൻ ബെയ്ഗിനെ പോലീസ് കസ്റ്റഡിയിലെടുത്തു

കോൺഗ്രസിന്റെ വിമത എംഎൽഎ റോഷൻ ബെയ്ഗിനെ തട്ടിപ്പ് കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിൽ മുംബൈയിലേക്ക് പോകാനൊരുങ്ങുന്നതിന് മുമ്പാണ് ബെയ്ഗിനെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ് ബെയ്ഗിനെ കസ്റ്റഡിയിലെടുത്ത കാര്യം അറിയിച്ചത്.

ബിജെപി എംഎൽഎക്കൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് ബെയ്ഗിനെ കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ടപ്പോൾ ബിജെപി എംഎൽഎ യോഗേശ്വറും യെദ്യൂരപ്പയുടെ പേഴ്‌സണൽ സ്റ്റാഫ് സന്തോഷും പോലീസിനെ കണ്ടപ്പോൾ കടന്നുകളഞ്ഞതായി കുമാരസ്വാമി ട്വീറ്റ് ചെയ്തു

ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന എസ് ഐ ടി സംഘമാണ് രാത്രി 11 മണിയോടെ ബെയ്ഗിനെ കസ്റ്റിഡിയിലെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജാരാകാൻ ബെയ്ഗിനോട് നിർദേശം നൽകിയിരുന്നു. ഇതനുസരിക്കാതെ ബെയ്ഗ് മുംബൈയിലേക്ക് പോകുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *