സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അധ്യാപകനെതിരെ പോക്‌സോ പ്രകാരം കേസ്

Loading...
  • 266
    Shares

സ്‌കൂളിലെ പഠനയാത്രയ്ക്കിടെ സ്വന്തം വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. കാസർകോട് ചിറ്റാരിക്കാൽ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സ്വാകര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുടെ പരാതിയിൻമേലാണ് കേസ്. പീഡിപ്പിച്ച അധ്യാപകൻ റോഷി അഗസ്റ്റിന്‍ ചെറുപുഴ പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് കൂടിയാണ് പീഡനാരോപണം നേരിടുന്ന അധ്യാപകൻ

കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് കേസിനാധാരമായ സംഭവം. കുട്ടിയുടെ മാനസിക നിലയുണ്ടായ പ്രശ്‌നങ്ങളാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിക്ക് മാനസിക അസ്വസ്ഥതകൾ കണ്ടുതുടങ്ങിയതിനാൽ ബംഗളൂരുവിലെ കൗൺസിലിംഗ് സെന്ററിൽ എത്തിക്കുകയും തുടർന്ന് നടന്ന കൗൺസിലിംഗിൽ കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് വനിതാ സിഐ അന്വേഷണം ആരംഭിച്ചു. മജിസ്‌ട്രേറ്റിന് മുന്നിൽ കുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതിയുടെ പേരും വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് പോക്‌സോ പ്രകാരം കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.

ഇതിനിടെ പീഡനാരോപണം നേരിടുന്ന അധ്യാപകൻ സ്ഥലത്ത് നിന്ന് കടക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ സഹായവും ഇയാൾക്ക് ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ. കോൺഗ്രസിന്റെ ഒരു എംപി കേസ് ഒതുക്കിത്തീർക്കുന്നതിനായി ഇടപെട്ടുവെന്നും ആരോപണമുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *