ശബരിമല വിധി: വീണ്ടും നിറം മാറി ആർ എസ് എസ്; നിയമനിർമാണം വേണം

  • 4
    Shares

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത നിലപാടിൽ നിന്നും തെന്നിമാറി ആർ എസ് എസ്. സർക്കാർ വിശ്വാസികളുടെ വികാരം കണക്കിലെടുക്കണെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജോഷി പറഞ്ഞു. സുപ്രീം കോടതി വിധി തിടുക്കപ്പെട്ട് നടപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. ശബരിമലയിലേത് പ്രാദേശിക വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിയമപരമായി ചെയ്യാൻ കഴിയുന്നതിനെ കുറിച്ച് പരിശോധന നടത്തണം. വിശ്വാസ സ്വാതന്ത്ര്യത്തെ കുറിച്ച് ചർച്ച ചെയ്യണമെന്നും സമാധാനപരമായ രീതിയിൽ ആശങ്കകൾ അധികൃതരെ ധരിപ്പിക്കുകയും വേണം. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുമ്പോൾ തന്നെ പ്രാദേശികമായ ക്ഷേത്ര ആചാരണങ്ങളെയും ആർ എസ് എസ് ബഹുമാനിക്കുന്നുവെന്നും സുരേഷ് ജോഷി പറഞ്ഞു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *