പി മോഹനൻ മാസ്റ്ററുടെ മകനെ ആക്രമിച്ച ആർഎസ്എസുകാരന്റെ വീടിന് നേരെ അജ്ഞാതർ ബോംബെറിഞ്ഞു

  • 34
    Shares

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹൻ മാസ്റ്ററുടെ മകൻ ജൂലിയസ് നികിതാസിനെയും ഭാര്യയും ഏഷ്യാനെറ്റ് റിപ്പോർട്ടറുമായ സാനിയോ മനോമിയെയും ആക്രമിച്ച ആർഎസ്എസുകാരന്റെ വീടിന് നേരെ അജ്ഞാതർ ബോംബെറിഞ്ഞു. കേസിലെ പ്രതി കുറ്റ്യാടി നെട്ടൂർ സ്വദേശി സുധീഷിന് വീടിന് നേരെയാണ് ആക്രമണം.

തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു ആക്രമണം നടന്നത്. കേസിൽ ആദ്യം അറസ്റ്റിലായ പ്രതിയാണ് സുധീഷ്. മറ്റൊരു പ്രതിയായ രമേശിന്റെ വീടിന് നേരെയും കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു

കെ പി ശശികലക്ക് വേണ്ടി സംഘപരിവാർ നടത്തിയ ഹർത്താൽ ദിവസത്തിലാണ് ജൂലിയസ് നികിതാസിനെയും സാനിയോ മനോമിയെയും കാർ തടഞ്ഞുനിർത്തിയ ശേഷം വലിച്ചിറക്കി ആർഎസ്എസുകാർ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്‌


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *