വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടി കുട്ടികൾക്ക് പരുക്കേറ്റ സംഭവം; ആർ എസ് എസ് നേതാവ് കീഴടങ്ങി

  • 25
    Shares

വീട്ടിൽ ഒളിപ്പിച്ചുവെച്ച ബോംബ് പൊട്ടി മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾക്ക് പരുക്കേറ്റ സംഭവത്തിൽ ആർ എസ് എസ് നേതാവ് കീഴടങ്ങി. കണ്ണൂർ നടുവിലിൽ ആയിരുന്നു സംഭവം. ആർ എസ് എസ് മണ്ഡൽ കാര്യവാഹക് മുതരിമല സ്വദേശി ഷിബുവാണ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഷിബുവിന്റെ മകൻ അടക്കം രണ്ട് കുട്ടികൾക്കാണ് പരുക്കേറ്റത്. വീടിനടുത്തുള്ള ഷെഡ്ഡിൽ നിന്ന് മരക്കഷ്ണങ്ങൾ വലിച്ചെടുക്കുന്നതിനിടെയാണ് ഇവിടെ ഒളിപ്പിച്ച് വെച്ചിരുന്ന ബോംബ് പൊട്ടിയതും കുട്ടികൾക്ക് പരുക്കേറ്റത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരങ്ങളും കണ്ടൈത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ആർ എസ് എസുകാർ വീടുകളിൽ ബോംബ് അടക്കമുള്ള ആയുധങ്ങൾ ശേഖരിച്ചു വെക്കുന്നതായി സിപിഎം നേരത്തെ ആരോപിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *