പ്രവർത്തനം ഇങ്ങനെ പോരാ, കുമ്മനം രാജശേഖരനെ തിരിച്ചുവിളിക്കണമെന്ന് ആർ എസ് എസ്
കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി മിസോറാം ഗവർണറായ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് ആർ എസ് എസ്. ബിജെപി അധ്യക്ഷൻ അമിത് ഷായെ ആർ എസ് എസ് ഇക്കാര്യം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. മിസോറാം തെരഞ്ഞെടുപ്പിന് ശേഷം ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും
ശബരിമല വിഷയത്തിൽ ബിജെപിക്ക് പ്രതീക്ഷിച്ച മുതലെടുപ്പ് ഉണ്ടാക്കാൻ സാധിക്കാതെ പോയതോടെയാണ് കുമ്മനത്തെ തിരിച്ചുവിളിക്കണമെന്ന ആവശ്യമുയർന്നിരിക്കുന്നത്. കൂടാതെ മതസാമുദായിക നേതാക്കളുമായി നല്ല ബന്ധം പുലർത്തുന്ന കുമ്മനത്തിന്റെ സാന്നിധ്യം ശബരിമല വിഷയത്തിൽ നല്ല മുതലെടുപ്പിന് സഹായകരമാകുമെന്നും ആർ എസ് എസ് കരുതുന്നു.