പോലീസ് പീഡിപ്പിക്കുന്നുവെന്ന് പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആർ എസ് എസ് ഗുണ്ടയെ സഹായിച്ചയാൾ; ഹർജി ഹൈക്കോടതി തള്ളി

  • 21
    Shares

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആർ എസ് എസ് ഗുണ്ടയെ സഹായിച്ചതിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വി ഗോപിനാഥൻ നായർ എന്നയാൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

കേരളത്തിൽ സമീപ കാലത്തൊന്നും ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടന്നിട്ടില്ലെന്നും അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. ഇത് അംഗീകരിച്ച കോടതി ഹർജി തള്ളുകയായിരുന്നു. ബോംബെറിഞ്ഞ ഗുണ്ട പ്രവീൺ എന്നയാളെ ഒളിവിൽ പാർപ്പിച്ച നൂറനാട് സ്വദേശി സേതുമാധവന്റെ വീട്ടിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇത് പീഡനം ആണെന്നാണ് ആർ എസ് എസ് ആരോപിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *