ശബരിമലയിൽ സംഘർഷം സൃഷ്ടിക്കാനെത്തി അറസ്റ്റിലായ ആർഎസ്എസ് നേതാവിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

  • 131
    Shares

ശബരിമലയിൽ മനപ്പൂർവം സംഘർഷം സൃഷ്ടിക്കാനെത്തിയ ആർ എസ് എസ് നേതാവ് രാജേഷിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മലയാറ്റൂർ ഫാർമസി ജീവനക്കാരനായ രാജേഷിനെ ആരോഗ്യവകുപ്പാണ് സസ്‌പെൻഡ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് രാജേഷ് സന്നിധാനത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത്. ഇതോടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

ചിത്തിര ആട്ട വിശേഷത്തിന് ശബരിമലയിൽ എത്തിയ ലളിത എന്ന 52കാരിയെ ആക്രമിച്ച സംഘത്തിന് നേതൃത്വം നൽകിയതും ഇയാളായിരുന്നു. ഈ സംഭവത്തിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങി ശബരിമലയിൽ കുഴപ്പം സൃഷ്ടിക്കാനായി എത്തുകയായിരുന്നു

താൻ ഒരു ഭക്തനാണെന്നും ഒരു സംഘടനയുടെയും നേതാവല്ലെന്നും പറഞ്ഞായിരുന്നു രാജേഷ് ആർ എസ് എസിന്റെ ശരണം വിളി മുദ്രവാക്യ സംഘത്തിന് നേതൃത്വം നൽകിയത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇയാളെ തിരിച്ചറിയുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *