പോലീസ് മൈക്കിലൂടെ സന്നിധാനം നിയന്ത്രിക്കുന്നത് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി; ആഭ്യന്തര വകുപ്പിനെ നാണം കെടുത്തുന്ന വീഡിയോ

Loading...
  • 79
    Shares

സന്നിധാനത്ത് പോലീസ് മൈക്കിലൂടെ ആളുകളെ നിയന്ത്രിക്കുന്നത് ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. സന്നിധാനത്ത് എത്തിയ 52 വയസ്സുകഴിഞ്ഞ സ്ത്രീക്ക് നേരെ ഒരു സംഘം അക്രമികൾ നടത്തിയ ആക്രമണത്തെ തുടർന്ന് സംസാരിക്കുകയായിരുന്നു വത്സൻ തില്ലങ്കേരി

പോലീസിന്റെ മൈക്കിലൂടെയാണ് വത്സൻ തില്ലങ്കേരി സംസാരിക്കുന്നത്. നമ്മൾ ഭക്തരായിട്ടാണ് വന്നിരിക്കുന്നത്. ചിലയാളുകൾ കുഴപ്പമുണ്ടാക്കാൻ വന്നിട്ടുണ്ട്. അവരുടെ തന്ത്രത്തിൽ വീഴാൻ പാടില്ല. പ്രായപരിധി കഴിഞ്ഞിട്ടുള്ളവർ ദർശനത്തിന് വന്നാൽ അവർക്ക് സഹായം ചെയ്തുകൊടുക്കണം.

ആചാര ലംഘനം നടക്കില്ല. യുവതികൾ വന്നാൽ അവരെ തടയാൻ പോലീസുണ്ട്, നമ്മുടെ വളണ്ടിയർമാരുണ്ട്. അതിന് പമ്പ മുതൽ നമുക്ക് സംവിധാനമുണ്ട്. ആവശ്യമില്ലാതെ ആരും വികാരാധീനരാകരുതെന്നും വത്സൻ തില്ലങ്കേരി പോലീസ് മൈക്കിലൂടെ വിളിച്ചുപറയുന്നു. ആർ എസ് എസ് നേതാവിന് മൈക്ക് മാറി നിയന്ത്രിക്കാനുള്ള ചുമതല നൽകിയ പോലീസ് നടപടിയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്

വീഡിയോ കാണുക

Posted by Vishnu Empattazhi on Monday, 5 November 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *