ഐജി മനോജ് എബ്രഹാമിനെതിരെ വധഭീഷണി മുഴക്കിയ ആർഎസ്എസുകാരൻ അറസ്റ്റിൽ
ഐജി മനോജ് എബ്രഹാമിനെതിരെ സോഷ്യൽ മീഡിയ വഴി വധഭീഷണി മുഴക്കിയ ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ. വെങ്ങന്നൂർ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജാമ്യത്തിലെടുക്കാൻ വിഴിഞ്ഞം സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർ തടിച്ചു കൂടിയത് നേരിയ സംഘർഷത്തിന് ഇടയാക്കുകയും ചെയ്തു.
നിലയ്ക്കലിൽ യാത്രക്കാരെയും മാധ്യമപ്രവർത്തകരെയും തടഞ്ഞ് ആർ എസ് എസുകാർ നടത്തിയ ഗുണ്ടായിസത്തെ നിയമപരമായി തടഞ്ഞതിനെ തുടർന്നാണ് ഇയാൾ ഐജിക്കെതിരെ വധഭീഷണി മുഴക്കിയത്. ഇതേ തുടർന്നാമ് അറസ്റ്റ്. പോലീസിനെതിരെ അധിക്ഷേപകരമായി പ്രചാരണം നടത്തിയ 13 പേർക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്.