കൊടിഞ്ഞി ഫൈസലിന്റെ സഹോദരി പുത്രൻമാർക്കെതിരെ ആർ എസ് എസിന്റെ വധഭീഷണി

  • 27
    Shares

ഇസ്ലാം മതത്തിലേക്ക് മാറിയതിന്റെ പേരിൽ കൊല ചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ സഹോദരി പുത്രൻമാർക്കെതിരെ ആർ എസ് എസിന്റെ വധഭീഷണി. ഫൈസലിന്റെ കൊലപാതകത്തിന് പിന്നാലെ ഇസ്ലാം മതം സ്വീകരിച്ച ഇളയ സഹോദരിയുടെ മക്കൾക്കെതിരെയാണ് ആർ എസ് എസ് വധഭീഷണി മുഴക്കിയത്.

കുട്ടികളെ കൊന്നുകളയുമെന്നും എല്ലാത്തിനെയും ഇല്ലാതാക്കുമെന്നും ആർ എസ് എസ് നേതാവായ പൊന്നാട്ടിൽ ബൈജുവാണ് ഭീഷണി മുഴക്കിയത്. തിരൂരങ്ങാടി പോലീസിൽ സഹോദരിയും മകനും പരാതി നൽകിയിട്ടുണ്ട്. ഫൈസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത ആർ എസ് എസ് ക്രിമിനലാണ് ബൈജു

കഴിഞ്ഞ ദിവസം രാത്രി പള്ളിയിൽ നിന്ന് നമസ്‌കാരം കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു ഇയാളുടെ ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. ഫൈസലിനെ ആർ എസ് എസുകാർ കൊന്നതിൽ പ്രതിഷേധിച്ച് രണ്ട് സഹോദരിമാരും ഭർത്താക്കൻമാരും അഞ്ച് മക്കളും അടക്കം കുടുംബത്തിലെ ഏട്ട് പേർ ഇസ്ലാം മതം സ്വീകരിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *