വിവാദങ്ങളിൽ അസ്വസ്ഥനാകാതെ ഹരീഷ് എഴുത്തുമായി മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി

  • 21
    Shares

സംഘ്പരിവാർ ഭീഷണികളെയും സൈബർ ആക്രമണത്തെയും തുടർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്ന് തന്റെ നോവൽ പിൻവലിക്കേണ്ടി വന്ന എഴുത്തുകാരൻ ഹരീഷിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ. കേരളാ സർക്കാർ എഴുത്തുകാരന് ഒപ്പമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി എഴുതാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും മുകളിലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

പോസ്റ്റിന്റെ പൂർണരൂപം

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ സാഹിത്യകാരന്റെ ഒപ്പമുണ്ടാവും കേരള ഗവർമെന്റ്. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേർക്കുള്ള കടന്നാക്രമണങ്ങൾ അനുവദിക്കില്ല. നിർഭയമായ അന്തരീക്ഷത്തിലേ സർഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ല. മീശ എന്ന നോവലിന്റെ രചയിതാവ് ഹരീഷ് വിവാദങ്ങളിൽ അസ്വസ്ഥ ചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയിൽ മുന്നോട്ടു പോവുക എന്നതാണ് വിവാദ സ്രഷ്ടാക്കൾക്ക് അദ്ദേഹം നൽകേണ്ട ഉചിതമായ മറുപടി എന്നു കരുതുന്നു. എഴുത്ത് ഉപേക്ഷിക്കരുത്. പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണം.

ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ സാഹിത്യകാരന്റെ ഒപ്പമുണ്ടാവും കേരള ഗവർമെന്റ്. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും…

Posted by Pinarayi Vijayan on 2018 m. Liepa 22 d., Sekmadienis

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *