എസ് ഹരീഷിന് സർക്കാരിന്റെ പിന്തുണ; പ്രസിദ്ധീകരണം നിർത്തരുതെന്ന് മന്ത്രി സുധാകരൻ

  • 10
    Shares

മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന മീശ എന്ന നോവൽ സംഘ്പരിവാർ ആക്രമണങ്ങളെ തുടർന്ന് പിൻവലിക്കേണ്ടിവന്ന സംഭവത്തിൽ നോവലിസ്റ്റ് എസ് ഹരീഷിനെ പിന്തുണച്ച് സർക്കാരും പ്രതിപക്ഷവും. മീശ നോവലിന്റെ പ്രസിദ്ധീകരണം നിർത്തരുതെന്ന് മന്ത്രി സുധാകരൻ ആവശ്യപ്പെട്ടു. മതമൗലികവാദികളുടെ ഭീഷണിയുടെ പേരിൽ എഴുത്ത് നിർത്തരുത്. പൗരസമൂഹവും സാഹിത്യകാരൻമാരും വിഷയത്തിൽ ശക്തമായി പ്രതികരിക്കണമെന്നും ഹരീഷ് പറഞ്ഞു

നോവൽ പിൻവലിക്കേണ്ടി വന്നത്. പ്രബുദ്ധ കേരളത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേരളവും ഫാസിസ്റ്റ് ഭീഷണിയുടെ നിഴലിൽ ആയിരിക്കുകയാണ്. ഹരീഷിനെയും കുടുംബാംഗങ്ങളെയുമടക്കം സമൂഹമാധ്യമങ്ങളിലടക്കം മോശമായി ചിത്രീകരിച്ചിട്ടും നടപടിയെടുക്കാത്ത അഭ്യന്തര വകുപ്പിന്റെ നിലപാട് ദുരൂഹമാണെന്നും ചെന്നിത്തല പറഞ്ഞു

എഴുത്തിന്റെ പേരിൽ കഥാകൃത്തിന്റെ കഴുത്തെടുക്കാൻ നടക്കുന്നവർ ഇരുട്ടിലേക്കാണ് നടക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ഭാഗം സംഘ് മതഭീകരവാദികൾ സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയും ഹരീഷിന്റെ കുടുംബത്തെ അടക്കം സൈബർ ആക്രമണങ്ങൾക്ക് വിധേയമാക്കുകയുമായിരുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *