എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ നടപടിയെടുക്കുമെന്ന് ആവർത്തിച്ച് ഇടുക്കി ജില്ലാ സെക്രട്ടറി
ദേവികുളം സബ് കലക്ടർ രേണുരാജിനെ അധിക്ഷേപിച്ച് സംസാരിച്ച എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ. ജില്ലാ കമ്മിറ്റി ചേർന്ന് തുടർ നടപടി തീരുമാനിക്കുമെന്നാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്. കഴിഞ്ഞാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റും എസ് രാജേന്ദ്രനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു