എസ് രാജേന്ദ്രനെ ശാസിച്ച് സിപിഎം; പരസ്യ പ്രതികരണത്തിന് വിലക്കുമേർപ്പെടുത്തി

  • 14
    Shares

ദേവികുളം സബ് കലക്ടർ രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തിൽ എസ് രാജേന്ദ്രൻ എംഎൽഎക്ക് സിപിഎമ്മിന്റെ ശാസന. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. വിഷയത്തിൽ പരസ്യപ്രതികരണം നടത്തരുതെന്ന് പാർട്ടി എസ് രാജേന്ദ്രനോട് ആവശ്യപ്പെട്ടതായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

എംഎൽഎയുടെ നടപടി അപക്വമായി പോയെന്ന് കോടിയേരി പറഞ്ഞു. എംഎൽഎമാർ നിയമം പാലിക്കുകയാണ് വേണ്ടത്. കൂടെയുള്ളവരെയും നിയമം പാലിക്കാൻ പ്രേരിപ്പിക്കണം. അതിന് പകരം നിയമത്തെ എതിർക്കുകയും നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ലെന്നും കോടിയേരി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *