എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു; നടപടി തീരുമാനിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും
ദേവികുളം സബ് കലക്ടർ രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തിൽ എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ കേസ്. സംസ്ഥാന വനിതാ കമ്മീഷനാണ് എംഎൽഎക്കെതിരെ സ്വമേധയാ കേസെടുത്തത്. മൂന്നാർ പഞ്ചായത്തിലെ അനധികൃത നിർമാണവുമായി ബന്ധപ്പെട്ടാണ് സബ് കലക്ടർക്കെതിരെ എംഎൽഎ അധിക്ഷേപം നടത്തിയത്.
അതേസമയം സംഭവത്തിൽ എംഎൽഎയോട് സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണം ചോദിച്ചിട്ടുണ്ട്. രാജേന്ദ്രൻ നൽകിയ വിശദീകരണം ഇന്ന് വൈകുന്നേരം ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. ഇതിന് ശേഷമാകും എന്ത് നടപടി വേണമെന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. സബ് കലക്ടറെ അധിക്ഷേപിച്ച സംഭവത്തിൽ എംഎൽഎ ഖേദം പ്രകടിപ്പിച്ചതിനാൽ കടുത്ത നടപടിയുണ്ടാകാൻ സാധ്യതയില്ല.