ശബരിമല തീർഥാടനം: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു

  • 16
    Shares

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. വിശാഖപട്ടണത്ത് നിന്നും കാക്കിനാടിയിൽ നിന്നും കൊല്ലം വരെയാണ് ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

വിശാഖപട്ടണം-കൊല്ലം സ്‌പെഷ്യൽ ട്രെയിൻ(08515)

നവംബർ 15 മുതൽ ജനുവരി 15 വരെ വിശാഖപട്ടണത്ത് നിന്നും ശനി, ചൊവ്വ ദിവസങ്ങളിൽ സർവീസ് നടത്തും. നവംബർ 17, 20, 24, 27, ഡിസംബർ 1, 4, 8, 15, 22, 25, ജനുവരി 5, 12, 15 തീയതികളിലാണ് ട്രെയിൻ യാത്ര ആരംഭിക്കുന്നത്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഏഴിന് കൊല്ലത്ത് എത്തും.

കൊല്ലത്ത് നിന്ന് വിശാഖപട്ടണത്തേക്ക് നവംബർ 19 മുതൽ ജനുവരി 17 വരെയുള്ള എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ പത്ത് മണിക്ക് തിരിച്ചുപോകും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം ആറരക്ക് വിശാഖപട്ടണത്ത് എത്തും

കാക്കിനാട-കൊല്ലം സുവിധ ട്രെയിൻ(82717)

കാക്കിനാടയിൽ നിന്ന് നവംബർ 15, 19, 23 തീയതികളിൽ രാത്രി 11.50ന് ട്രെയിൻ പുറപ്പെടും. 17, 21, 25 തീയതികളിൽ രാവിലെ ഏഴ് മണിക്ക് ട്രെയിൻ എത്തിച്ചേരും

കൊല്ലത്ത് നിന്ന് തിരിച്ച് നവബംർ 17, 21, 25 തീയതികളിൽ രാവിലെ പുറപ്പെട്ട് അടുത്ത ദിവസം ആറരക്ക് കാക്കിനാടയിൽ എത്തും


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *