അയ്യപ്പന്റെ പേരിലും വ്യാജപ്രചാരണവുമായി സംഘ്പരിവാർ; പൊളിച്ചു കൊടുത്ത് സോഷ്യൽ മീഡിയ

  • 10
    Shares

ശബരിമല അയ്യപ്പ സംരക്ഷണത്തിന്റെ പേരിലും പച്ചക്കള്ളം പ്രചരിപ്പിച്ച് സംഘ്പരിവാർ സൈബർ ഗ്രൂപ്പുകൾ. വർഷങ്ങൾക്ക് മുമ്പ് എസ് എഫ് ഐ വനിതാ നേതാവ് പോലീസിൽ നിന്ന് മർദനമേൽക്കുന്ന ചിത്രമെടുത്താണ് യാതൊരു ഉളുപ്പുമില്ലാതെ സംഘ്പരിവാറുകാർ കള്ളം പ്രചരിപ്പിക്കുന്നത്. വിശ്വാസികളായ അമ്മമാരെ പോലീസ് എന്തിന് ഇങ്ങനെ തല്ലി ചതയ്ക്കുന്നുവെന്ന അടിക്കുറിപ്പ് സഹിതമാണ് ചിത്രം പ്രചരിപ്പിക്കുന്നത്.

എസ് എഫ് ഐ മുൻ ജില്ലാ സെക്രട്ടറി എംബി ഷൈനിക്ക് പോലീസ് മർദനമേൽക്കുന്ന ചിത്രമാണ് മല കയറാൻ വന്ന അമ്മയെ പോലീസ് മർദിക്കുന്നു എന്ന തരത്തിലാക്കി മാറ്റിയിരിക്കുന്നത്. 2005 ജൂലൈ മൂന്നിന് നടന്ന സംഭവത്തിന്റെ ചിത്രമാണ് ഇപ്പോൾ സംഘ് ഗ്രൂപ്പുകൾ ശബരിമല മുതലെടുപ്പിനായി ഉപയോഗിക്കുന്നത്. സിപിഎം നേതാവ് പി രാജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്

പോസ്റ്റിന്റെ പൂർണരൂപം

ഗീബൽസിയൻ നുണകൾ ഫാസിസത്തിന്റെ കൂടപ്പിറപ്പാണ് . .പദ്മ മോഹന്റെ ഈ പോസ്റ്റ് നോക്കു.

എറണാകുളം കളക്ടറേറ്റിന് സമീപം 2005 ജൂലൈ 3 ന് SFI നടത്തിയ ഐതിഹാസിക കൗൺസിലിംഗ് ഉപരോധസമരത്തിൽ SFI മുൻ ജില്ലാ സെക്രട്ടറി സ: എം ബി ഷൈനി യെ പോലീസ് മർദ്ദിക്കുന്നതാണ് ഈ ചിത്രം . ഷൈനി ഇപ്പോൾ സി പി ഐ എം വൈപ്പിൻ ഏരിയാ കമ്മിറ്റി അ onമാണ്.
ചിത്രം കണ്ട് ആവേശത്തിൽ സപ്രീം കോടതിയിൽ റിവ്യു പെറ്റീഷന്റെ ഒപ്പം ഇതു കുടി ഫയൽ ചെയ്യണമെന്ന് ഉപദേശിക്കുന്നുണ്ട് ഒരു കേശവൻ നായരും.

ഗീബൽസിയൻ നുണകൾ ഫാസിസത്തിന്റെ കൂടപ്പിറപ്പാണ്‌ . .പദ്മ മോഹന്റെ ഈ പോസ്റ്റ് നോക്കു.എറണാകുളം കളക്ടറേറ്റിന് സമീപം 2005…

Posted by P Rajeev on Wednesday, 17 October 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *