ശബരിമല: സർക്കാരിനെ പിന്തുണച്ച് വെള്ളാപ്പള്ളി; ഇടതുപക്ഷം വിശ്വാസികൾക്കെതിരല്ല

  • 13
    Shares

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനെ പിന്തുണച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശരിയായ രീതിയിലാണ് സർക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഹിന്ദുത്വം പറഞ്ഞ് കലാപമുണ്ടാക്കരുതെന്നും ഇടതുപക്ഷം വിശ്വാസികൾക്കെതിരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

ബിജെപിക്കും കോൺഗ്രസിനും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ആദ്യം പറഞ്ഞത് അവർ മാറ്റിമാറ്റി പറയുകയാണ്. ഈ അക്കൗണ്ടിൽ പത്ത് പേരെ കിട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് മനസ്സിലാക്കാനുള്ള വിവേകം ജനങ്ങൾക്ക് വേണം. സ്ത്രീകളെയും കുട്ടികളെയും കൂട്ടി തെരുവിലിറങ്ങുന്നതിന് മുമ്പ് ഇതൊക്കെ ആലോചിക്കണം.

തമ്പ്രാക്കൻമാർ തീരുമാനിച്ച് അടിയാൻമാരെ സമരത്തിനിറക്കുകയെന്ന നിലപാട് ശരിയല്ല. പ്രശ്‌നം ഇത്ര വഷളാക്കിയത് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പത്മകുമാറാണ്. അദ്ദേഹം എൻ എസ് എസിന്റെ ആളാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സർക്കാരിന്റെ ആളല്ല, ആരുടെ ആളാണ് എന്ന് ജനങ്ങൾക്ക് മനസ്സിലാകും എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി

അടുത്ത വിമോചന സമരം നടത്താനാണോ വിചാരം. അങ്ങനെയാണെങ്കിൽ ഈ പൊള്ളത്തരത്തെ തുറന്നു കാണിക്കാൻ എസ് എൻ ഡി പി പ്രചാരണം നടത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 1991ന് ശേഷമല്ലേ സ്ത്രീ പ്രവേശനം ശബരിമലയിൽ ഇല്ലാതയതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *