ശബരിമലയിലെ നിരോധനാജ്ഞ: ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി
ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടി. പമ്പയിലും സന്നിധാനത്തും നിരോധനാജ്ഞ ഏർപ്പെടുത്തിയതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിലാണ് കോടതി വിശദീകരണം തേടിയത്.
നിരോധനാജ്ഞ ആർക്കൊക്കെ ബാധകമാണെന്ന് വിശദീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ശബരിമലയിൽ എത്തുന്ന വിശ്വാസികളെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയുമെന്ന് കോടതി ചോദിച്ചു. വിഷയത്തിൽ സത്യവാങ്മൂലം നൽകാമെന്ന് സർക്കാർ വ്യക്തമാക്കി. ഉച്ചയ്ക്ക് എ ജി നേരിട്ടെത്തി വിശദീകരണം നൽകും