ശബരിമല സ്ത്രീ പ്രവേശനം: വിമർശകർക്ക് അക്കമിട്ട് മറുപടി നൽകി മുഖ്യമന്ത്രി പിണറായി

  • 8
    Shares

ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാന സർക്കാരിന് നേരെ ഉയർന്ന വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാട് സ്ത്രീകൾക്കോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗങ്ങൾക്കോ എതിരായ വിവേചനത്തിന് എതിരാണ് എന്നതാണ്. സാമൂഹിക നീതി ഉറപ്പുവരുത്തുകയാണ് സർക്കാർ നയം. അതുകൊണ്ട് തന്നെ സ്ത്രീ പ്രവേശനത്തിന് സർക്കാർ എതിരല്ല

മുൻകാലങ്ങളിലും സ്ത്രീകൾ ക്ഷേത്രം സന്ദർശിച്ചിരുന്നുവെന്നതുമായി ബന്ധപ്പെട്ട ചരിത്രപരമായ കാര്യങ്ങൾ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങളും നിയമവിരുദ്ധ പ്രശ്‌നങ്ങളും ഉണ്ടാകുമെന്നതാണ് പ്രശ്‌നമെങ്കിൽ സ്ത്രീകൾക്ക് പ്രത്യേക സമയം നിശ്ചയിച്ച് അതിനനുസരിച്ച് പ്രവേശിപ്പിക്കാം. എന്നാൽ ഇത്തരമൊരു പേടി സർക്കാറിനില്ലെന്ന കാര്യവും എടുത്തു പറഞ്ഞിരുന്നു. ശബരിമലയിൽ ആചാരങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ടെന്നതാണ് സർക്കാർ ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം.

സത്യവാങ്മൂലം സമർപ്പിച്ചത്. സർക്കാറിന്റെ കാഴ്ചപ്പാട് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടതു കൊണ്ടാണ്. സർക്കാർ ഈ വിഷയത്തിൽ നിയമനിർമാണം നടത്താൻ ഉദ്ദേശിക്കുന്നില്ല. കോടതി വിധി പ്രകാരം പ്രവർത്തിക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. പിന്നെങ്ങനെയാണ് റിവ്യു ഹർജി നൽകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ആരെങ്കിലും റിവ്യു ഹർജിയുമായി മുന്നോട്ടുപോയാൽ സർക്കാർ തടയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയപ്രേരിതമായ സംഘർഷമുണ്ടാക്കുന്നവർക്ക് മുന്നിൽ കീഴടങ്ങില്ല. നാടിന്റെ ഒരുമ തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. പ്രളയകാലത്ത് കണ്ട മതേതര ഐക്യമാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. മന്നത്ത് പദ്മനാഭന്റെ സാമൂഹിക പരിഷ്‌കരണ പോരാട്ടങ്ങളെയും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ആചാരങ്ങളിൽ ഇടപെടണമെന്ന തീരുമാനം ദേശീയ പ്രസ്ഥാനങ്ങളെടുത്തതിന്റെ ഫലമാണ് വൈക്കം സത്യാഗ്രഹം. നവോത്ഥാന പ്രസ്ഥാനങ്ങൾ സ്ത്രീ ജീവിത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. കോടതി വിധിയെയും കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തെയും കൂട്ടി വായിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *