കള്ളം പറയുന്നത് തന്ത്രിയോ പിള്ളയോ; ശ്രീധരൻ പിള്ളയെ വിളിച്ചിട്ടില്ലെന്ന് കണ്ഠര് രാജീവര്

  • 12
    Shares

ശബരിമല സന്നിധാനത്തേക്ക് യുവതികൾ എത്തിയ സമയത്ത് ശ്രീധരൻ പിള്ളയെ വിളിച്ചുവെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് തന്ത്രി കണ്ഠര് രാജീവര്. നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീധരൻ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്ന് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. ദേവസ്വം ബോർഡ് തന്ത്രിയോട് കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു

നട അടച്ചിടുമെന്ന് ഭീഷണി മുഴക്കാൻ തന്ത്രിക്ക് താനാണ് ധൈര്യം നൽകിയതെന്ന് ശ്രീധരൻ പിള്ള വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തൽ വിവാദമായതോടെ താൻ നിയമോപദേശം നൽകുകയായിരുന്നുവെന്ന്് ശ്രീധരൻ പിള്ള മാറ്റിപ്പറഞ്ഞു. എന്നാൽ പിള്ളയെ തന്ത്രി തള്ളിപ്പറയുന്നതാണ് ഇപ്പോൾ കാണുന്നത്.

എഴുതി നൽകിയ വിശദീകരണത്തിലാണ് തന്ത്രി ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ നിഷേധിച്ചിരിക്കുന്നത്.

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *