ശബരിമലയിലെ നിരോധനാജ്ഞ നവംബർ 30 വരെ നീട്ടി
ശബരിമലയിലെ നിരോധനാജ്ഞ നവംബർ 30 വരെ നീട്ടി. സന്നിധാനം, പമ്പ, ഇലവുങ്കൽ, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നീട്ടിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടർ നാല് ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടി നൽകിയത്.
കഴിഞ്ഞ ദിവസം രാത്രി സന്നിധാനത്ത് സംഘപരിവാറുകാർ പ്രതിഷേധ ശരണം വിളി നടത്തിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നടപടി. മണ്ഡലകാലം അവസാനിക്കുന്നതുവരെ നിരോധനാജ്ഞ തുടരണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്.