ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി; പോലീസിന്റെ നിർദേശം കലക്ടർ അംഗീകരിച്ചു

  • 12
    Shares

ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി നൽകി. പമ്പ, സന്നിധാനം, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ബുധനാഴ്ച വരെയാണ് നിരോധനാജ്ഞയുടെ കാലാവധി നീട്ടിയിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് നൽകിയ റിപ്പോർട്ട് ജില്ലാ കലക്ടർ അംഗീകരിക്കുകയായിരുന്നു

ഇന്നും നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാൻ ബിജെപിയുടെ നാമജപ പ്രതിഷേധ സ്‌ക്വാഡ് എത്തിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ ശിവരാജന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *