ശബരിമലയിൽ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി
ശബരിമല മേഖലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി. പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നീട്ടിയത്. ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. പോലീസിന്റെ ആവശ്യപ്രകാരമാണ് കലക്ടറുടെ തീരുമാനം
രണ്ടാഴ്ചത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടണമെന്നാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് പോലീസ് റിപ്പോർട്ടും നൽകിയിരുന്നു. എന്നാൽ സന്നിധാനത്ത് സംഘർഷ സാധ്യതയില്ലെന്നും നിരോധനാജ്ഞ നീട്ടേണ്ട സാഹചര്യമില്ലെന്നുമായിരുന്നു തഹസിൽദാർ നൽകിയ റിപ്പോർട്ട്. ഇതു രണ്ടും പരിഗണിച്ചാണ് നാല് ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടിയത്.