ശബരിമലയിൽ യുവതികൾ ധാരാളമായി മല ചവിട്ടിയിരുന്നു; 1993ൽ നൽകിയ സത്യവാങ്മൂലം പുറത്ത്

Loading...
  • 22
    Shares

ശബരിമലയിൽ യുവതി പ്രവേശനം നിരോധിക്കപ്പെട്ടിട്ട് പതിറ്റാണ്ടുകൾ ആയെന്ന് വിശ്വാസികളെന്ന് അവകാശപ്പെടുന്ന ഒരു സംഘം നടത്തുന്ന വാദങ്ങൾ പൊള്ളയെന്ന് തെളിയുന്നു. ശബരിമലയിൽ നേരത്തെ യുവതികൾ പ്രവേശിച്ചിരുന്നതിന് തെളിവുകൾ പുറത്തായി. ദേവസ്വം ബോർഡും അയ്യപ്പ സേവാ സംഘവും 1993ൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ന്യൂസ് 18 കേരളയാണ് ഇതുസംബന്ധിച്ച രേഖകൾ പുറത്തുവിട്ടത്. ശബരിമലയിൽ 60 വർഷമായി മല ചവിട്ടുന്ന താരൻ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള യുവതികൾ പതിനെട്ടാംപടി ചവിട്ടുന്നത് പലതവണ കണ്ടിട്ടുള്ളതായി അന്നത്തെ അയ്യപ്പ സേവാസംഘം സെക്രട്ടറി കെ പി എസ് നായർ സത്യവാങ്മൂലത്തിൽ പറയുന്നു. നവദമ്പതികൾ അടക്കം ധാരാളമായി മല ചവിട്ടിയിരുന്നു എന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.

യുവതികളെ മല ചവിട്ടാൻ അനുവദിക്കരുതെന്ന് ഡ്യൂട്ടിയിലുള്ള പോലീസുകാരോട് പലതവണ ആവശ്യപ്പെട്ടതായും എന്നാൽ അവർ നടപടിയെടുത്തിരുന്നില്ലെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. മണ്ഡല, മകരവിളക്ക്, വിഷുവിളക്ക് ഒഴികെയുള്ള സമയങ്ങളിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചിരുന്നുവെന്നാണ് കെ പി എസ് നായർ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *