ശബരിമല: സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് രാവിലെ നടക്കും; സർക്കാർ നിലപാട് നിർണായകമാകും

  • 8
    Shares

ശബരിമല വിഷയം ചർച്ച ചെയ്യുന്നതിനായി സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കും. മണ്ഡലമകര വിളിക്ക് മഹോത്സവം ആരംഭിക്കുന്നതിന് മുന്നോടിയായാണ് യോഗം ചേർന്നിരിക്കുന്നത്. യുവതി പ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ നിലപാടിൽ മാറ്റമുണ്ടാകുമോയെന്നതാണ് യോഗത്തിൽ ഏവരും ഉറ്റുനോക്കുന്നത്.

വിധി നടപ്പാക്കാതെ സർക്കാരിന് മറ്റ് മാർഗങ്ങളില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. എങ്കിലും ജനുവരി 22ന് ഹർജികൾ പരിഗണിക്കുന്നത് വരെയെങ്കിലും വിധി നടപ്പാക്കുന്നത് മാറ്റിവെക്കണമെന്ന് യുവതി പ്രവേശനത്തെ എതിർക്കുന്നവർ ആവശ്യപ്പെട്ടേക്കാം. സർവകക്ഷി യോഗത്തിൽ ഏകാഭിപ്രായമുണ്ടാകാൻ സാധ്യതയില്ല.

കോൺഗ്രസും ബിജെപിയും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സർവകക്ഷി യോഗം കൂടാതെ തന്ത്രി-പന്തളം കുടുംബവുമായി മുഖ്യമന്ത്രി ചർച്ച നടത്തും. വൈകുന്നേരം 3 മണിക്കാണ് ചർച്ച

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *