ശബരിമല വിഷയത്തിൽ മരണം വരെ നിരാഹാരത്തിനൊരുങ്ങിയ എ എൻ രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായി; ഇന്ന് ആശുപത്രിയിലേക്ക് മാറ്റും

Loading...
  • 12
    Shares

ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ കഴിഞ്ഞ എട്ട് ദിവസമായി നിരാഹാരമിരിക്കുന്നുവെന്ന് ബിജെപി പറയുന്ന എ എൻ രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായി. നിരാഹാര സമരത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതെന്ന് ബിജെപി പ്രവർത്തകർ പറയുന്നു. മരണം വരെ നിരാഹാരമിരിക്കാൻ തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയ നേതാവാണ് എ എൻ രാധാകൃഷ്ണൻ. പക്ഷേ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റും

ആരോഗ്യം വയ്യാത്തതിനെ തുടർന്ന് രാധാകൃഷ്ണൻ നിരാഹാര സമരം അവസാനിപ്പിച്ചാൽ പകരം സികെ പത്മനാഭൻ നിരാഹാരമിരിക്കും. പ്രശ്‌നത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ബിജെപി തീരുമാനപ്രകാരം നിരാഹാരമിരുന്ന രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കു എന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഇന്നലെ ക്ലിഫ് ഹൗസ് മാർച്ചും നടത്തി സംഘർഷമുണ്ടാക്കിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *