ശബരിമലയിലെ അറസ്റ്റ് നടപടികളിൽ ഇടപെടില്ല; എല്ലാവർക്കും അജണ്ടകളുണ്ടെന്നും ഹൈക്കോടതി

  • 17
    Shares

ശബരിമലയിലെ അറസ്റ്റ് നടപടികളിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി. ശബരിമലയിലെ സംഭവവികാസങ്ങളിൽ എ ജി നൽകിയ വിശദീകരണത്തിന് ശേഷമാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സന്നിധാനത്ത് പ്രശ്‌നങ്ങളുണ്ടാക്കിയത് ആർഎസ്എസുകാരാണെന്ന് എജി കോടതിയിൽ വ്യക്തമാക്കി. നിരവധി ക്രമിനൽ കേസുകളിൽ പ്രതികളായവരാണ് പ്രശ്‌നമുണ്ടാക്കിയത്. വിശ്വാസികൾക്ക് എല്ലാ സൗകര്യങ്ങളുണ്ടെന്നും എജി പറഞ്ഞു

ബിജെപി ശബരിമലയിലെ അജണ്ട വ്യക്തമാക്കി പുറപ്പെടുവിച്ച സർക്കുലറും എജി കോടതിയിൽ ഹാജരാക്കി. ഇതോടെയാണ് അറസ്റ്റ് നടപടികളിൽ ഇടപെടില്ലെന്നും എല്ലാവർക്കും അവരവരുടേതായ അജണ്ടകളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയത്. എജി പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുകയാണെന്നും ഹൈക്കോടതിയുടെ ദേവസ്വം ബോർഡ് പറഞ്ഞു. ഡിജിപിയും ദേവസ്വം ബോർഡും സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചു

പ്രായമായവർ, കുട്ടികൾ, സ്ത്രീകൾ, ശാരീരിക അവശതകൾ ഉള്ളവർ എന്നിവരെ വിരി വെക്കുന്നതിൽ നിന്ന് തടയാൻ പാടില്ലെന്ന് കോടതി നിർദേശിച്ചു. വലിയ നടപ്പന്തലിൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പോലീസിന് പൂർണമായും നിയന്ത്രണം കൊണ്ടുവരാൻ സാധിക്കില്ല. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തിട്ടുള്ള ആരെയും സന്നിധാനത്ത് നിന്ന് ഇറക്കിവിടാൻ പാടില്ലെ്‌നും കോടതി നിർദേശിച്ചു. പമ്പയിലേക്കുള്ള കെഎസ്ആർടിസി സർവീസ് തടയരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്‌


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *