ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച ഗുണ്ടകളിൽ പ്രധാനി അറസ്റ്റിൽ
ശബരിമലയിൽ ദർശനത്തിന് എത്തിയ 52 കഴിഞ്ഞ സ്ത്രീയെ ആക്രമിച്ച ഗുണ്ടകളിൽ പ്രധാനി അറസ്റ്റിലായി. പത്തനംതിട്ട ഇലന്തൂർ സ്വദേശി സൂരജാണ് അറസ്റ്റിലായത്. തൃശ്ശൂർ സ്വദേശി ലളിതയാണ് സന്നിധാനത്ത് ആക്രമിക്കപ്പെട്ടത്.
സംഘ്പരിവാറുകാരാണ് ആക്രമണം നടത്തിയത്. കണ്ടാലറിയാവുന്ന 200ഓളം പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിൽ ഒന്നാം പ്രതിയാണ് സൂരജ്. ലളിതയെ അടിച്ചു കൊല്ലാനുള്ള ആഹ്വാനങ്ങളും സംഘ്പരിവാർ ഗുണ്ടകളിൽ നിന്നുയർന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു