ശബരിമലയിലെ സ്വർണം നഷ്ടപ്പെട്ടിട്ടില്ല; ഓഡിറ്റ് സമിതി മഹസ്സർ പരിശോധിച്ച് വ്യക്തത വരുത്തി

ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണ ശേഖരത്തിൽ നിന്നൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ബോർഡ്. സ്‌ട്രോംഗ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്നും 40 കിലോ സ്വർണം ഇവിടെയുണ്ടെന്നും ഓഡിറ്റ് സമിതി കണ്ടെത്തി. മഹസ്സർ രേഖകൾ പരിശോധിച്ചാണ് ഓഡിറ്റ് സമിതി വ്യക്തത വരുത്തിയത്.

10413 സ്വർണം, വെള്ളി ഉരുപ്പടികളാണ് സ്‌ട്രോംഗ് റൂമിലുള്ളത്. നേരത്തെ കണക്കിൽ കണ്ടെത്താത്ത നാല് ഉരുപ്പടികൾ ശബരിമലയിൽ തന്നെ ഉപയോഗിക്കുന്നതായി കണ്ടെത്തിയും ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. സ്വർണം കാണാതായെന്ന രീതിയിൽ തെറ്റായ വാർത്തയാണ് പ്രചരിപ്പിച്ചതെന്ന് ദേവസ്വം പ്രസിഡന്റ് എ പദ്മകുമാർ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *