സമരം സ്ത്രീപ്രവേശനത്തിന് എതിരെയല്ല, കമ്മ്യൂണിസ്റ്റുകാർക്കെതിരെ; മുതലെടുപ്പ് വ്യക്തമാക്കി ശ്രീധരൻ പിള്ള

  • 25
    Shares

ശബരിമലയിൽ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് വ്യക്തമാക്കി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. ശബരിമലയിലെ സമരം സ്ത്രീപ്രവേശനത്തിന് എതിരെയല്ലെന്നും കമ്മ്യൂണിസ്റ്റുകാർക്കെതിരെയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കമ്മ്യൂണിസ്റ്റുകാർ ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാർക്കെതിരെയാണ് കോടിക്കണക്കിനാളുകളുടെ ഒപ്പു ശേഖരിക്കാൻ വീടുകളിൽ പോകുന്നത്. അല്ലാതെ അവിടെ സ്ത്രീകൾ വരുന്നോ പോകുന്നോ എന്ന് നോക്കാൻ വേണ്ടിയല്ല. സ്ത്രീകൾ വരുന്നതിൽ പ്രതിഷേധിക്കുന്ന വിശ്വാസികളുണ്ടെങ്കിൽ അവർ നടപടികൾ സ്വീകരിക്കും. ബിജെപി അവർക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *