ശബരിമല വിഷയത്തിൽ ബിജെപി സർക്കുലറിനെ കുറിച്ച് അന്വേഷിക്കണമെന്ന് കോടതി; വരുന്നവരോട് സഞ്ചിയിൽ കരുതാൻ പറഞ്ഞ സാധനങ്ങൾ എന്താണ്

Loading...
  • 52
    Shares

ശബരിമല വിഷയത്തിൽ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പിനെ അന്വേഷണ വിധേയമാക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതിയും. ബിജെപി പുറത്തിറക്കിയ സർക്കുലറിനെ കുറിച്ച് അന്വേഷിക്കണ്ടതല്ലേയെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചു. കണ്ണൂരിൽ നിന്നിറങ്ങിയ സർക്കുലറിൽ പ്രത്യേക പരിശീലനം ലഭിച്ചവർ എത്തണമെന്നാണ് പറയുന്നത്. സഞ്ചിയിൽ സാധാന സാമഗ്രികൾ കൊണ്ടുവരണമെന്നും പറയുന്നു. എന്താണ് ഈ സാധനങ്ങൾ. ഇത് പോലീസ് അന്വേഷിച്ച് കോടതിക്ക് റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു

ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനാണ് സർക്കുലർ പുറത്തിറക്കിയത്. ശബരിമലയിലേക്ക് ഓരോ ദിവസവും ഓരോ ജില്ലകളിൽ നിന്ന് അയക്കേണ്ട ആളുകളും അവർക്ക് നേതൃത്വം നൽകേണ്ടവരും കൊണ്ടുവരേണ്ട സാധനങ്ങളും ഇതൊക്കെ നിർദേശിക്കുന്നതായിരുന്നു സർക്കുലർ. പോലീസ് നിയന്ത്രണം മറികടക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നുണ്ട്. ഇതേ കുറിച്ച് അന്വേഷിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *