ശബരിമലയിൽ കോൺഗ്രസിനും ബിജെപിക്കും ഇരട്ടത്താപ്പ്; പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു

  • 20
    Shares

ശബരിമല വിഷയത്തിൽ കോൺഗ്രസും ബിജെപിയും സ്വീകരിച്ച രാഷ്ട്രീയ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് ഇരു പാർട്ടികളിൽ നിന്നുമുള്ള പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു. ഏനാദിമംഗലം, മെഴുവേലി എന്നിവിടങ്ങളിൽ നിന്നുള്ള 70ഓളം പേരാണ് സിപിഎമ്മുമായി സഹകരിക്കാൻ തീരുമാനിച്ചത്.

ഏനാദിമംഗലത്തെ വിവിധ മേഖലകളിൽ നിന്നായി 40 പേർ സിപിഎമ്മിൽ ചേർന്നു. കുന്നിടയിൽ നടന്ന ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ജെ തോമസ് ഇവരെ സ്വീകരിച്ചു. മെഴുവേലിയിൽ 30 പേരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിച്ചു. കോങ്കുളഞ്ഞി ജംഗ്ഷനിൽ നടന്ന ചടങ്ങിലാണ് കോൺഗ്രസ്-ബിജെപി പാർട്ടികൾ വിട്ട് ഇവർ സിപിഎമ്മിനൊപ്പം ചേർന്നത്.

ബിജെപി മുൻ പഞ്ചായത്ത് സെക്രട്ടറി കൂടിയായ വടക്കേൽ ദിലീപ് കുമാർ, ബൂത്ത് പ്രസിഡന്റ് വേലൻ പറമ്പിൽ ഗംഗാധാരൻ, ബൂത്ത് പ്രസിഡന്റ് ബാബു കൊച്ചുപറമ്പിൽ, തുടങ്ങിയവരാണ് സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *