ബിജെപിയുടെ പ്രശ്‌നം യുവതി പ്രവേശനമല്ലെന്ന് ഒ രാജഗോപാൽ; സർക്കാർ ഒരുക്കമെങ്കിൽ ഒത്തുതീർപ്പിനും തയ്യാർ

  • 63
    Shares

ശബരിമല വിഷയത്തിൽ ബിജെപി പ്രക്ഷോഭം നടത്തുന്നത് യുവതി പ്രവേശനത്തിനെതിരെയല്ലെന്ന് വ്യക്തമാക്കി സംസ്ഥാനത്തെ അവരുടെ ഏക എംഎൽഎ ഒ രാജഗോപാൽ. പോലീസ് നടപടിയും അടിസ്ഥാന സൗകര്യപ്രശ്‌നങ്ങളുമാണ് ബിജെപിയുടെ സമരവിഷയം. കോടതി റിവ്യു ഹർജി പരിഗണിക്കാനിരിക്കെ സമരം ചെയ്തിട്ട് കാര്യമെന്താണെന്നും ഒ രാജഗോപാൽ ചോദിച്ചു

തീർഥാടനത്തിനെത്തുന്ന സ്ഥലമാണ് ശബരിമല. ഇവിടെ സമരം പാടില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ സമരമാണ്. സമരവുമായി സർക്കാർ ഒത്തുതീർപ്പിന് ഒരുക്കമെങ്കിൽ അതിനും തയ്യാറാണ്. ശബരിമലയുടെ പേരിൽ നിയമസഭ അലങ്കോലപ്പെടുത്തരുത്. നിയമസഭയിൽ വിഷയം ചർച്ച ചെയ്യാൻ ഒരുപാട് സമയമുണ്ട്. സഭ തടസ്സപ്പെടുത്തുന്ന ശൈലി താൻ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *