ശബരിമല വിഷയം ആളിക്കത്തിക്കാനൊരുങ്ങി ബിജെപി; സെക്രട്ടേറിയറ്റിലേക്ക് ലോംഗ് മാർച്ച്

  • 12
    Shares

ശബരിമലയിൽ പ്രായഭേദമന്യെ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി തീരുമാനം. എൻഡിഎയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിലേക്ക് ലോംഗ് മാർച്ച് നടത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. കോടതി വിധിയെ ദേശീയ നേതാക്കൾ സ്വാഗതം ചെയ്തിരുന്നു. എന്നാൽ പരമാവധി വികാരം ആളിക്കത്തിച്ച് മുതലെടുപ്പിനാണ് സംസ്ഥാന നേതാക്കൾ ശ്രമിക്കുന്നത്.

അയ്യപ്പന്റെ ജന്മസ്ഥാനത്ത് നിന്നും ശബരിമല സംരക്ഷണ യാത്രയെന്ന പേരിലാണ് മാർച്ച് സംഘടിപ്പിക്കുക. ഈ മാസം 10ന് തുടങ്ങുന്ന മാർച്ച് 15ാം തീയതി സെക്രട്ടേറിയറ്റിന് മുന്നിൽ അവസാനിക്കും. സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് ഹിന്ദു മത വിശ്വാസികളെ ഭിന്നിപ്പിക്കുന്നതാണെന്ന വാദമാണ് പി എസ് ശ്രീധരൻ പിള്ള വെക്കുന്നത്.

ഹിന്ദുക്കളെ പല തട്ടിലാക്കി അടിച്ചമർത്തൽ രാഷ്ട്രീയമാണ് മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്. വിശ്വാസികളുടെ സമരത്തെ പോലീസിനെ ഉപയോഗിച്ച് നേരിടുന്നു. സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *