സന്നിധാനത്ത് അതീവ സുരക്ഷയൊരുക്കി സർക്കാർ; മൊബൈൽ ജാമറുകളും സ്ഥാപിച്ചു

  • 5
    Shares

കലാപമുണ്ടാക്കാനുള്ള നീക്കമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്ന് ശബരിമലയിൽ സർക്കാർ സുരക്ഷ ശക്തമാക്കി. മൊബൈൽ ജാമറുകൾ അടക്കം ശബരിമലയിൽ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് ജാമറുകൾ സ്ഥാപിച്ചിരിക്കുന്നത്.

മാധ്യമങ്ങൾ അടക്കം എല്ലാവർക്കും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്ത് കമാൻഡോകളെ വിന്യസിച്ചിട്ടുണ്ട്. 15 വനിതാ പോലീസുദ്യോഗസ്ഥരും സന്നിധാനത്ത് എത്തിയിട്ടുണ്ട്. 50 വയസ്സിന് മുകളിൽ പ്രായമുള്ള വനിതാ പോലീസുകാരെയാണ് എത്തിച്ചിരിക്കുന്നത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *