ശബരിമല നട ഇന്ന് തുറക്കും; കനത്ത സുരക്ഷ, സന്നിധാനത്ത് വനിതാ പോലീസുകാർ

  • 9
    Shares

ചിത്തിര ആട്ട തിരുന്നാളിനായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ശക്തമായ പോലീസ് കാവലിലാണ് നട തുറക്കുന്നത്. 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയിൽ വിന്യസിച്ചിരിക്കുന്നത്

20 കമാൻഡോകളും 100 വനിതാ പോലീസുകാരും സംഘത്തിലുണ്ട്. എഡിജിപി അനിൽകാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതിൽ 15 വനിതാ പോലീസുകാർ സന്നിധാനത്ത് എത്തിയിട്ടുണ്ട്. അമ്പത് വയസ്സിന് മുകളിൽ പ്രായം ചെന്ന വനിതാ പോലീസുകാരാണ് സന്നിധാനത്ത് എത്തിയിരിക്കുന്നത്.

സന്നിധാനത്ത് നിന്ന് 20 കിലോമീറ്റർ അകലെ വരെ പോലീസ് വലയത്തിലാണ്. 12 ഓളം ഫേസ് ഡിറ്റക്ഷൻ ക്യാമറകളും സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. തിരിച്ചറിയൽ കാർഡുമായി വരുന്നവരെ മാത്രമേ നിലയ്ക്കലിൽ നിന്ന് കടത്തി വിടുന്നുള്ളു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് തീർഥാടകരെ പമ്പയിലേക്ക് കടത്തി വിടു.

Leave a Reply

Your email address will not be published. Required fields are marked *