തീർഥാടകരെ പമ്പയിലേക്ക് കടത്തിവിടുന്നു; എരുമേലിയിൽ നിന്ന് വാഹനങ്ങൾ കടത്തിവിടാൻ ആരംഭിച്ചു

Loading...
  • 7
    Shares

ശബരിമല നട ഇന്ന് തുറക്കാനിരിക്കെ ശബരിമല തീർഥാടകരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടാൻ ആരംഭിച്ചു. കാൽനടയായാണ് തീർഥാടകർ പമ്പയിലേക്ക് പോകുന്നത്. ഉച്ചയ്ക്ക ശേഷമേ ഇവരെ പമ്പയിലേക്ക് വിടൂവെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞിരുന്നത്. കെഎസ്ആർടിസി ബസിൽ ഒരുമിച്ച് പോയാൽ മതിയെന്നും പോലീസ് നിർദേശിച്ചിരുന്നു. എന്നാൽ തീർഥാടകർ പ്രതിഷേധിച്ചതോടെ പോലീസ് ഇവരുടെ ആവശ്യം അംഗീകരിക്കുകയും നടന്നുപോകാൻ അനുവദിക്കുകയുമായിരുന്നു

നിലയ്ക്കലിൽ നിന്ന് 12 മണിയോടെ വാഹനങ്ങൾ കടത്തിവിടുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. എരുമേലിയിൽ നിന്ന് വാഹങ്ങൾ കടത്തിവിടാൻ ആരംഭിച്ചു. പമ്പയിൽ നിന്ന സന്നിധാനത്തേക്ക് മാധ്യമപ്രവർത്തകരെയും കടത്തിവിടുന്നുണ്ട്.

സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടാത്തതിനാൽ എരുമേലിയിൽ തീർഥാടകരെന്ന് പറയുന്നവർ പ്രതിഷേധിച്ചു. സംഘ്പരിവാർ സംഘടനകൾ അക്രമം നടത്താൻ കഴിഞ്ഞ തവണ തുടക്കത്തിൽ ചെയ്തതുപോലെ ശരണം വിളിച്ചുള്ള പ്രതിഷേധമാണ് ഇവർ നടത്തിയത്. പമ്പയിലേക്കുള്ള റോഡും ഇവർ ഉപരോധിച്ചിരുന്നു. തുടർന്നാണ് പോലീസ് വാഹനങ്ങൾ കയറ്റി വിട്ടു തുടങ്ങിയത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *