കോൺഗ്രസ് വർഗീയതുമായി സമരസപ്പെടുന്നു; ഈ സമീപനമാണ് നിങ്ങളുടെ തകർച്ചക്ക് കാരണമായിട്ടുള്ളത്

  • 10
    Shares

ശബരിമല വിധിയെ തുടർന്ന് നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രപരമായ കാര്യങ്ങൾ ഓർമപ്പെടുത്തിയാണ് പിണറായി കോൺഗ്രസിന് മറുപടി നൽകിയിരിക്കുന്നത്.

കോൺഗ്രസ് ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള പാർട്ടിയാണ്. ആ പാരമ്പര്യം കയ്യൊഴിയുകയും കടുത്ത വർീഗയതുമായി സമരസപ്പെടുകയും ചെയ്യുന്നതാണ് ഇപ്പോൾ കാണുന്നത്. ശബരിമല വിഷയത്തിൽ ആർ എസ് എസും ബിജെപിയുമല്ല ഞങ്ങളാണ് മുൻപന്തിയിലെന്ന് സ്ഥാപിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഈ രണ്ട് കൂട്ടർക്കും ആരാര് നേതൃത്വത്തിലെന്ന കാര്യത്തിലാണ് തർക്കം. ഈ സമീപനമാണ് കോൺഗ്രസിന്റെ തകർച്ചയും ബിജെപിയുടെ വളർച്ചക്കും കാരണമായിട്ടുള്ളത്.

വൈക്കം സത്യാഗ്രഹം ഉൾപ്പെടെയുള്ള സമരങ്ങളിൽ കേന്ദ്രനേതൃത്വത്തെ മറികടന്ന് കോൺഗ്രസ് സ്വീകരിച്ച പുരോഗമനപരമായ നിലപാട് മുഖ്യമന്ത്രി ഓർമപ്പെടുത്തി. വിധി വന്നപ്പോൾ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വിധി ആദ്യം അംഗീകരിക്കുകയാണുണ്ടായത്. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ മറിച്ചൊരു നിലപാട് പ്രതിപക്ഷ നേതാവ് സ്വീകരിച്ചുകാണുന്നത് വിസ്മയകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *