വീട്ടുവീഴ്ച വേണ്ടെന്ന് സിപിഎം; ശബരിമലയിലെ നിലപാടിൽ ഉറച്ചുനിൽക്കും
ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട നിലപാടിൽ ഉറച്ചുനിൽക്കാൻ സിപിഎം തീരുമാനം. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് നിലപാടിൽ വീട്ടുവീഴ്ച വേണ്ടെന്ന തീരുമാനം സ്വീകരിച്ചത്.
സുപ്രീം കോടതി വിധിക്കെതിരെ സംഘ്പരിവാറും കോൺഗ്രസും നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി വിശദീകരണ യോഗങ്ങളും പ്രചാരണ പരിപാടികളും നടത്താനാണ് സിപിഎം ലക്ഷ്യം വെക്കുന്നത്. ഇതിനായി കാൽനട ജാഥകളും പ്രചാരണ യോഗങ്ങളും സംഘടിപ്പിക്കും.
കാൽനട ജാഥകൾക്ക് മന്ത്രിമാരും എംഎൽഎമാരു നേതൃത്വം നൽകും. പ്രധാനപ്പെട്ട വിശദീകരണ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. കൃത്യമായ പ്രചാരണങ്ങളിലൂടെ വിധിയുടെ സാരാംശവും സർക്കാർ നിലപാടും ജനങ്ങളെ ബോധ്യപ്പെടുത്താനാകുമെന്നും പാർട്ടി വിലയിരുത്തി