ശബരിമല കർമ, സംരക്ഷണ സമിതികൾ വ്യാഴാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു; എൻ ഡി എ പിന്തുണക്കും

  • 14
    Shares

സംസ്ഥാനത്ത് നാളെ ഹർത്താൽ ആചരിക്കുമെന്ന് ശബരിമല കർമ സമിതി. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താൽ. എൻ ഡി എ ഹർത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. നേരത്തെ ശബരിമല സംരക്ഷണ സമിതിയും ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. 24 മണിക്കൂറാണ് ഹർത്താൽ. ബുധനാഴ്ച രാത്രി 12 മണി മുതൽ വ്യാഴാഴ്ച രാത്രി 12 മണിവരെയാണ് ഹർത്താൽ

പത്തനംതിട്ടയിൽ പി എസ് ശ്രീധരൻ പിള്ള നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹർത്താലിന് പിന്തുണ നൽകുന്ന കാര്യം വ്യക്തമാക്കിയത്. ഹർത്താൽ തികച്ചും സമാധാനപരമായിരിക്കണമെന്നാണ് എൻ ഡി എ ആഹ്വനം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *